പത്താമത് സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റിനു പ്രൌഡോജ്ജ്വല തുടക്കം
Saturday, February 27, 2016 8:39 AM IST
ദുബായി: മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പത്താമത് സീതി ഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റിനു ദുബായില്‍ പ്രൌഡോജ്ജ്വല തുടക്കം.

കഴിഞ്ഞ ഒമ്പതു വര്‍ഷം പ്രവാസലോകത്തെ കാല്‍പന്തു പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന ഫുട്ബോള്‍ മാമാങ്കത്തിനു കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലചിത്ര താരം ഷിജു റഷീദ് മുഖ്യാഥിതിയായിരുന്നു. യുഎകെസിസി പ്രസിഡന്റ്് ഡോ. പുത്തൂര്‍ റഹ്മാന്‍, റീജന്‍സി ഗ്രൂപ്പ് എംഡി ഡോ. അന്‍വര്‍ അമീന്‍, നെല്ലറ ഗ്രൂപ്പ് എംഡി ഷംസുദ്ദീന്‍, സിയാം ഫുഡ് എംഡി ജമാല്‍, സൈനുദ്ദീന്‍ അള്‍ട്ടിമ, ജുനൈദ് വാള്‍സ്ട്രീറ്റ്, അല്‍ കസര്‍ എംഡി ബാബു എടക്കുളം, ജാസിം മുഹമ്മദലി ഫ്ളോറല്‍ ഫ്രൂട്ട്സ്, സീബ്രീസ് പ്രതിനിധി യൂനുസ്, ആക്സസ് ക്ളീനിക് പ്രതിനിധി റോണി, ദുബായി കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഉസ്മാന്‍ തലശേരി, ജനറല്‍ സെക്രട്ടറി ഇബാര്‍ഹിം മുറിച്ചാണ്ടി, ജനതാദള്‍ നേതാവ് രാജന്‍ കൊളവിപ്പാലം എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹംസ ഹാജി മട്ടുമ്മല്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍