പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ അഭിനന്ദിച്ചു
Saturday, February 27, 2016 8:38 AM IST
ദോഹ: ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രമുഖ മതപണ്ഡിതനും കാസര്‍ഗോഡ് സംയുക്ത ഖാസിയുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ ഖത്തര്‍ കാസര്‍ഗോഡ് മുസ്ലിം ജമാഅത്ത് ഭാരവാഹികളായ പ്രസിഡന്റ് യൂസുഫ് ഹൈദര്‍, ജനറല്‍ സെക്രട്ടറി എം. ലുഖ്മാനുല്‍ ഹക്കീം, ട്രഷറര്‍ പി.എസ്. ഹാരിസ്, വൈസ് പ്രസിഡന്റുമാരായ പി.എ. മഹമൂദ്, മന്‍സൂര്‍ മുഹമ്മദ്, ഇഖ്ബാല്‍ ആനബാഗില്‍, എം.പി. ഷഹീന്‍, സെക്രട്ടറിമാരായ സത്താര്‍ നെല്ലിക്കുന്ന്, ആദം കുഞ്ഞി തളങ്കര, അബ്ദുള്ള ത്രീസ്റാര്‍, ഫൈസല്‍ ഫില്ലി, ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി. ഷാഫി ഹാജി എന്നിവര്‍ അഭിനന്ദിച്ചു.