അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററിനു പുതിയ നേതൃത്വം
Saturday, February 27, 2016 8:31 AM IST
അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ 48-ാമത് വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പുതിയ ഭാരവാഹികളായി തോമസ് വര്‍ഗീസ് (പ്രസിഡന്റ്), രാജന്‍ എം. സഖറിയ (വൈസ് പ്രസിഡന്റ്), ജോണ്‍ പി. വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) ജോജോ അംബൂക്കന്‍ (സെക്രട്ടറി), എന്‍.കെ. ഷിജില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരേയും ആര്‍.വി. ജയദേവന്‍ (ലിറ്റററി സെക്രട്ടറി), കെ.ആര്‍. പ്രകാശന്‍ (അസി. സ്പോര്‍ട്സ് സെക്രട്ടറി), കെ.എം. സന്തോഷ് (അസിസ്റന്റ് ജനറല്‍ സെക്രട്ടറി), ലിംസണ്‍ കെ.ജേക്കബ് (അസി. ട്രഷറര്‍), കെ.ടി.പി. രമേഷ് (അസി. എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി), എ.എം. നിസാര്‍ (സ്പോര്‍ട്സ് സെക്രട്ടറി), അലോക് റ്റുറ്റെജ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള