തെന്നലാപുരം രാധാകൃഷ്ണന് സ്വീകരണം നല്‍കി
Friday, February 26, 2016 10:14 AM IST
മസ്ക്കറ്റ്: ഹ്രസ്വ സന്ദര്‍ശനത്തിന് ഒമാനിലെ സലാലയില്‍ എത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് തെന്നലാപുരം രാധാകൃഷ്ണന് സ്വീകരണം നല്‍കി. സലാല വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ടോപ്പാസ് റസ്ററന്റില്‍ നടന്ന ടേബിള്‍ ടോക്കില്‍ 'ഭാവി കേരളം: ആശങ്കകള്‍, പ്രതീക്ഷകള്‍' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ഗ്രീന്‍ പാര്‍ക്ക് റസ്ററന്റില്‍ വിവിധ സംഘടനകള്‍ ചേര്‍ന്നു പൌരസ്വീകരണവും നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം