ആവാസ് സെമിനാര്‍ ശനിയാഴ്ച
Friday, February 26, 2016 6:09 AM IST
റിയാദ്: ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ സൌദി അറേബ്യ (ആവാസ്) റിയാദ് ഘടകം 'മാധ്യമങ്ങള്‍ വിധികര്‍ത്താക്കളോ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച ബത്ഹയിലെ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. റിയാദിലെ മാധ്യമ രാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0540704704, 0555082486, 0599112717 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍