ഫേസ്ബുക്ക് സൌഹൃദ സംഗമം റിയാദില്‍
Thursday, February 25, 2016 7:07 AM IST
റിയാദ്: വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും സംവാദങ്ങള്‍ നടത്തുകയും പരസ്പരം കളിയും ചിരിയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കു നേരിട്ട് കാണുന്നതിനും സൌഹൃദം കൂടുതല്‍ ഈടുറ്റതാക്കുന്നതിനുമായി റിയാദ് ടാക്കീസ് സാഹചര്യമൊരുക്കുന്നു. റിയാദില്‍ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന 'ഫേസ് 2 ഫേസ്' ഫേസ്ബുക്ക് സൌഹൃദസംഗമം നേരിട്ട് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പല സുഹൃത്തുക്കളുടേയും സംഗമവേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയില്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംവദിക്കുന്ന '4ജി ബാല്യം' എന്ന പരിപാടിയും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്നു അണിയിച്ചൊരുക്കിയ ലൈലായ്ക്ക് എന്ന ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനവും ഹാസ്യകലാവിരുന്നും ഉണ്ടായിരിക്കും. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0531030310, 0501342347, 0533309118, 0506903079, 0559374233 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍