ഖത്തര്‍ കാസര്‍ഗോഡന്‍ കൂട്ടായ്മ ഇ.ടി. കരീം, ആദം തളങ്കര, മുസ്തഫ ബാങ്കോട് എന്നിവരെ ആദരിക്കുന്നു
Thursday, February 25, 2016 7:06 AM IST
ദോഹ: ഖത്തറിലെ കാസര്‍ഗോഡന്‍ പ്രവാസികളുടെ കൂട്ടായ്മ 'ക്യൂട്ടിക്ക്' പത്താമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇ.ടി. അബ്ദുല്‍ കരീം, ആദം കുഞ്ഞി തളങ്കര, മുസ്തഫ ബാങ്കോട് എന്നിവരെ ആദരിക്കുന്നു. കാസര്‍ഗോട്ടുകാരായ ചെറിയ വരുമാനക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന കാസര്‍ഗോഡന്‍ കൂട്ടായ്മയുടെ സ്ഥാപകന്‍മാരാണ് മൂവരും. സാമ്പത്തിക സ്വയം പര്യാപ്തതക്ക് അംഗങ്ങളെ പ്രാപ്തരാക്കാനും കൂട്ടായ്മയിലൂടെ സഹജീവി ബോധം വളര്‍ത്താനുമുള്ള ഒരു സംഘം അതിന്റെ പത്തുവര്‍ഷ കാലത്തെ പ്രവര്‍ത്തന ശേഷവും സുതാര്യവും സജീവവും ആയി മുന്നോട്ടു പോകുന്നുവെന്നത് ക്യൂട്ടിക്കിന്റെ പ്രത്യേകതയാണ്.

മാര്‍ച്ച് നാലിന് ഷാലിമാര്‍ പാലസ് ഹാളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് പ്രമുഖ വ്യവസായി ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ തുടക്കം കുറിക്കും. ഖത്തറിലെ

പ്രഥമ ജനറല്‍ സെക്രട്ടറി യൂസുഫ് ഹൈദര്‍, എഫ്ഒമാര്‍ എന്നിവരേയും ആദരിക്കും. പുതിയ ലോഗോ പ്രകാശനവും തെരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകല്പന ചെയ്തവര്‍ക്കുളള പാരിതോഷികവും സമ്മാനിക്കും.

വിദേശത്തേയും നാട്ടിലേയും സ്കൂളുകളില്‍ പ്ളസ്2 കൊമേഴ്സ്, പ്ളസ് 2 സയന്‍സ് എന്നീ വിഷയത്തില്‍ 2015 അവസാന പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയ ക്യൂട്ടീക് അംഗങ്ങളുടെ മക്കള്‍ക്ക് ചടങ്ങില്‍ അവാര്‍ഡു നല്‍കും.

ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക നേതാക്കന്‍മാരും വ്യവസായ പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.