ഡോ. രജിത് കുമാര്‍ മാര്‍ച്ച് രണ്ടിനു കുവൈത്തില്‍
Wednesday, February 24, 2016 9:15 AM IST
കുവൈത്ത്: പ്രമുഖ വിദ്യാഭ്യാസ കൌണ്‍സിലറും ഡിവിഎച്ച്എസ്ഇ സംസ്ഥാന പ്രോജക്ട് ഓഫീസറുമായ ഡോ. രജിത് കുമാര്‍ മാര്‍ച്ച് രണ്ടിനു കുവൈത്തിലെത്തുന്നു.

ഫോക്കസ് ഇന്റര്‍നാഷണല്‍ മാര്‍ച്ച് നാലിനു രാവിലെ എട്ടിനു അബാസിയയിലെ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന ലൈഫ് ഹാക്ക് ഇന്ററാക്റ്റീവ് കൌണ്‍സിലിംഗ് സെഷനില്‍ ഡോ. രജിത്കുമാര്‍ പങ്കെടുക്കും. പത്ത് വയസിനു മുകളിലുള്ളവര്‍ക്കു പരിപാടിയില്‍ പങ്കെടുക്കാം. പേര് മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണം.

ഇന്ത്യന്‍ ഇസ്ലാഹി സെന്റ് സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ 'വളരുന്ന ലോകവും നിരസിക്കപ്പെടുന്ന മൂല്യങ്ങളും' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. കൂടാതെ കുവൈത്തിലെ വിവിധ സംഘടന പരിപാടികളിലും ഡോ. രജിത് കുമാര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 69007007, 99139489, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍