ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരം ഫെബ്രുവരി 25, 26 തീയതികളില്‍
Wednesday, February 24, 2016 9:13 AM IST
കുവൈത്ത്: കേരള സംഗീത നാടക അക്കാദമിയുടെ ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 25, 26 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ ആകെ അഞ്ച് നാടകങ്ങള്‍ ആണ് അരങ്ങേറുന്നത്.

ഇന്ത്യന്‍ എംബസി പ്രതിനിധി സുഭാശിഷ് ഗോള്‍ഡാര്‍ വൈകുന്നേരം 5.30ന് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രശസ്ത അഭിനേതാവായ യവനിക ഗോപാലകൃഷ്ണന്‍, ഗടചഅ മുന്‍ ചെയര്‍മാനും ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് സെക്രട്ടറിയുമായ വിജയന്‍ കാരയില്‍, ജൂറി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

തീയറ്റര്‍ നാടക രംഗത്ത് അഗ്രഗണ്യരായ ചന്ദ്രദാസന്‍, പി. ബാലചന്ദ്രന്‍ ഏന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണയം നടത്തുന്നത്. പുരസ്കാരങ്ങള്‍ മാര്‍ച്ച് 27നു തിരുവനന്തപുരത്ത് നിശാഗന്ധി ഓഡറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

25നു (വ്യാഴം) വൈകുന്നേരം ഏഴിനു 'ലാജ് ഈന്‍', ശ്രുതി കമ്യൂണിക്കേഷന്‍സിനന്റെ 'പ്രതിരൂപങ്ങള്‍' രാത്രി 8.30ന്

26നു (വെള്ളി) വൈകുന്നേരം 5.30നു ഫ്യൂച്ചര്‍ ഐ തീയറ്ററിന്റെ 'കായന്തരണം'. വൈകുന്നേരം ഏഴിന് കാഴ്ച കുവൈറ്റിന്റെ 'ചുടല'. രാത്രി 8.30നു നിര്‍ഭയ തിയറ്റേഴ്സിന്റെ 'മുരിക്ക്' രാത്രി 8.30ന്.

വിവരങ്ങള്‍ക്ക്: 65130762, 66407670, 97238035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍