മുസഫ ഭവന്‍സ് സ്കൂളില്‍ സംഗീതസദസ് സംഘടിപ്പിച്ചു
Wednesday, February 24, 2016 9:13 AM IST
അബുദാബി: പ്രമുഖ സിത്താറിസ്റ് സമീപ് കുല്‍ക്കര്‍ണിയും തബലിസ്റ് അരവിന്ദ് പരഞ്ജ്പേയും ചേര്‍ന്നു മുസഫ ഭവന്‍സ് സ്കൂളില്‍ ഒരുക്കിയ സംഗീതസദസ് പ്രവാസി വിദ്യാര്‍ഥികള്‍ക്കു വേറിട്ട അനുഭവമായി.

സിത്താറിലും തബലയിലുമായി സമീപ് കുല്‍ക്കര്‍ണിയും അരവിന്ദ് പരഞ്ജ്പേ യും സൃഷ്ടിച്ച നാദലയം, തനതു സംഗീത ശാഖയെക്കുറിച്ചു കൂടുതല്‍ മനസിലാക്കാനും കൂടുതല്‍ പഠിക്കുവാനും കുട്ടികള്‍ക്ക് അവസരമൊരുക്കി. ഭാരതത്തിന്റെ പാരമ്പര്യ സംഗീത, നൃത്ത ശാഖകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുവാനായി പ്രവര്‍ത്തിക്കുന്ന 'സ്പിക്ക് മാക്കേ' എന്ന കൂട്ടായ്മയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ കലാകാരന്മാരുടെ സംഗീതസദസ് സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളും അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭവന്‍സ് സ്കൂള്‍ ഡയറക്ടര്‍ സൂരജ് രാമചന്ദ്ര മേനോന്‍, പ്രിന്‍സിപ്പല്‍ ഗിരിജാ ബൈജു, വൈസ് പ്രിന്‍സിപ്പല്‍ കെ.ടി. നന്ദകുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള