അബാസിയയില്‍ മുഖാമുഖം 26ന്
Wednesday, February 24, 2016 9:12 AM IST
അബാസിയ: ആധുനിക ലോകം നേരിട്ടുകൊണ്ടിരിക്കുന്ന തീവ്രവാദ, ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സമൂഹത്തില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസ, അനാചാരങ്ങള്‍ക്കെതിരെയും വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുഖാമുഖം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 26നു (വെള്ളി) വൈകുന്നേരം രാത്രി ഏഴിന് അബാസിയ പാക്കിസ്ഥാന്‍ സ്കൂളിലാണ് പരിപാടി. കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായെത്തിയ ജാമിഅ അല്‍ ഹിന്ദ് പ്രഫ.് അബ്ദുല്‍ മാലിക് സലഫി 'ദീനുല്‍ ഇസ്ലാമില്‍ തെളിവോ പാരമ്പര്യമോ?' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൌലവി പുതുപ്പറമ്പ് ചോദ്യോത്തര സെഷനു നേതൃത്വം നല്കും.

പരിപാടിയില്‍ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കണ്‍വീനര്‍ സി.പി. സലിം മോഡറേറ്ററായിരിക്കും. പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഇസ്ലാഹി സെന്റര്‍ അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 97895580, 90993775, 24342948, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍