സൌജന്യ മെഡിക്കല്‍ ക്യാമ്പ് 26ന്
Wednesday, February 24, 2016 9:08 AM IST
ജിദ്ദ: ആംആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൌദി അറേബ്യ (ആവാസ്) ജിദ്ദ ഷറഫിയ അല്‍നൂര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഫെബ്രുവരി 26നു (വെള്ളി) സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അല്‍നൂര്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം അഞ്ചുവരെ നീളുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ആം ആദ്മി പ്രവാസി കൂട്ടായ്മ ജിദ്ദയില്‍ രൂപീകൃതമായതിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധനയടക്കം എല്ലാവിധ ചെക്കപ്പും ക്യാമ്പില്‍ തികച്ചും സൌജന്യമായിരിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തുന്നവരെ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും രോഗ നിര്‍ണയം. സൌദിയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടകൂടി പാവപ്പെട്ട രോഗികള്‍ക്കു സൌജന്യമായി മരുന്നുകളും വിതരണം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 15 ദിവസത്തേക്ക് അല്‍നൂര്‍ മെഡിക്കല്‍ സെന്ററില്‍ പരിശോധന സൌജന്യമായിരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

ഇതോടൊപ്പം നിര്‍ധന പ്രവാസികളുടെ ഇടയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി.

വിവരങ്ങള്‍ക്ക്: 0506674043, 0553717768, 0559535560.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍