ഒഎന്‍വിയെ നവയുഗം അനുസ്മരിച്ചു
Wednesday, February 24, 2016 9:05 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ഒഎന്‍വി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മലയാള ഭാഷയുടെ പ്രചാരകരില്‍ അഗ്രഗണ്യനായ സാംസ്കാരിക പ്രവര്‍ത്തകന്‍, സാഹിത്യരംഗത്ത് ഇടതുപക്ഷ പുരോഗമന ചിന്താ ധാരയുടെ പ്രധാനികളില്‍ സര്‍വോപരി ജനകീയനായ കവി എന്നീ നിലകളില്‍ നിറഞ്ഞു നിന്ന ദീപസ്തംഭമായിരുന്നു ഒ.എന്‍.വി. കുറുപ്പെന്ന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സുമി ശ്രീലാല്‍ പറഞ്ഞു.

എം.എ. വാഹിദ് കാര്യറ അധ്യക്ഷത വഹിച്ച യോഗത്തില്‍ രഘുനാഥ് ഷൊര്‍ണൂര്‍, സാജിദ് ആറാട്ടുപുഴ, ഡോ. ടെസി റോണി, സിയാദ് കായംകുളം, സക്കീര്‍ അഹമ്മദ്, ഉണ്ണി പൂചെടിയില്‍, ജമാല്‍ വില്യാപള്ളി, റിയാസ് ഇസ്മയില്‍, മുരളി മുദ്ര, മാധവ് കെ. വാസുദേവ്, സുബി വര്‍മ പണിക്കര്‍, ലീന ഉണ്ണികൃഷ്ണന്‍, ബാസിം ഷാ, അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍ സംസാരിച്ചു.

അരുണ്‍ ചാത്തന്നൂര്‍, നവാസ് ചാന്നാങ്കര, അടൂര്‍ ഷാജി, ലീന ഷാജി, ഉണ്ണികൃഷ്ണന്‍, ഷാന്‍ പേഴുംമൂട്, റെജി സാമുവല്‍, മണികുട്ടന്‍ പെരുമ്പാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം