റെക്കഗ്നേഷന്‍ നൈറ്റ് ഏപ്രില്‍ 23-ന്
Thursday, February 11, 2016 8:00 AM IST
മിസിസൌഗ: കാനഡയിലെ മലയാളി നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ സിഎംഎന്‍എയുടെ ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസൌഗായിലെ നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (7275 ഠീൃയൃമാ ഞീമറ, ഘ4ഠകഏ8) ഏപ്രില്‍ 23നു വിവിധ കലാപരിപാടികളോടെ നടത്തുന്നു.

കാനഡയിലെ മലയാളി ആരോഗ്യ-കലാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ അഭിവൃദ്ധിക്കും പുതിയ കുടിയേറ്റക്കാരായ മലയാളി നഴ്സുമാരുടെ ഉന്നമനത്തിനും സിഎംഎന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

കനേഡിയന്‍ സമൂഹത്തിനുവേണ്ടി ബ്ളഡ് ഡോണര്‍ ക്ളിനിക്കുകള്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷനുകളും മറ്റും അസോസിയേഷന്‍ നടത്തിവരുന്നു.

ഇന്റര്‍നാഷണല്‍ സ്റുഡന്റ്സ് ആയി എത്തിച്ചേരുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി, ഒരേ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പല ഗ്രേഡുകളിലായി വിവിധ ഏജന്‍സികള്‍ ഇൃലറലിശേമഹ ഋ്മഹ്ൌമശീിേ അലൈാലി-കള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ഏകീകൃത സംവിധാനം ഉറപ്പാക്കുന്നതിനും ഒരുവര്‍ഷത്തെ കോഴ്സുകള്‍ക്കു ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ സ്റേ ബായ്ക് ഓപ്ഷന്‍ നല്‍കുന്നതിനു പകരം, നല്ല ഒരു ജോലി കണ്ടുപിടിക്കുന്നതിനും പിആര്‍ കരസ്ഥമാക്കുന്നതിനു സഹായകമാകുംവിധം ഒരുവര്‍ഷത്തെ കോഴ്സുകള്‍ക്ക് ചേരുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ സ്റേബായ്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കനേഡിയന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി മിനിസ്റര്‍ക്ക് നിവേദനം നല്‍കുന്നതിനുംവേണ്ട ഒപ്പുശേഖരണം ആരംഭിക്കുന്നതിനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈവര്‍ഷത്തെ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റിന്റെ മുഖ്യാതിഥികളായി കനേഡിയന്‍ ഫെഡറല്‍ മിനിസ്റര്‍, ഒന്റാരിയോ പ്രൊവിന്‍ഷ്യാള്‍ മിനിസ്റേഴ്സ്, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കാനഡയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച മലയാളി നഴ്സുമാര്‍ക്ക് ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

വിവരങ്ങള്‍ക്ക്: വെബ്സൈറ്റ് സന്ദര്‍ശിക്കുക: ംംം.രമിലറശമിാിമ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം