യൂസുഫ് ജെര്‍മിനോക്ക് യാത്രയയപ്പു നല്കി
Thursday, February 11, 2016 7:57 AM IST
ജിദ്ദ: ജോലി ആവശ്യാര്‍ഥം റിയാദിലേക്ക് യാത്രയാകുന്ന ജിദ്ദ കൃഷി ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനും അക്കോപോനിക്സ് കൃഷിയുടെ വിദഗ്ധനുമായ ഫിലിപ്പിനോ സ്വദേശി യൂസുഫ് ജെര്‍മിനോയ്ക്കു യാത്രയയപ്പു നല്കി.

ശരഫിയ റോളക്സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ മുജീബ് ചെമ്മന്‍കടവ് അധ്യക്ഷന്‍ വഹിച്ചു. മുഹമ്മദ് അലി കൊടിഞ്ഞി മൊമെന്റൊ നല്കി.

പി.വി. ലത്തീഫ് കൊട്ടപുറം, ജമാല്‍, സൈഫു കണ്ണൂര്‍, കെ.ടി. മുസ്തഫ പെരുവള്ളൂര്‍, ഷമീം ചെന്തമങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.