ഡൊണാള്‍ഡ് ട്രംപിനും ബര്‍ണി സാന്റേഴ്സിനും ജയം
Wednesday, February 10, 2016 7:32 AM IST
ന്യൂഹാംപ്ഷെയര്‍: അയോവ കോക്കസില്‍ ടെഡ്ക്രൂസ് (റിപ്പബ്ളിക്കന്‍) ഒന്നാം സ്ഥാനത്ത് എത്തിയെങ്കില്‍ ന്യൂഹാംഷെയറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍ ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ടെഡ് ക്രൂസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ന്യൂഹാംഷെയറില്‍ ഒഹായൊ ഗവര്‍ണര്‍ ജോണ്‍ കൈസ് രണ്ടാം സ്ഥാനത്തെത്തി.

ന്യൂഹാംഷെയറില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബെര്‍ണി സാന്റേഴ്സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഹില്ലരി ക്ളിന്റണ്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അയോവയില്‍ ഹില്ലരിക്ക് നേരിയ ഭൂരിപക്ഷമാണു നേടാന്‍ കഴിഞ്ഞതെങ്കില്‍ ന്യൂ ഹാംഷെയറില്‍ ബെര്‍ണി വന്‍ ഭൂരിപക്ഷത്തിനാണു ഹില്ലരിയെ തോല്‍പ്പിച്ചത്.

വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍: ഡൊണാള്‍ഡ് ട്രംപ് (റിപ്പബ്ളിക്കന്‍) 74701 (34.5 ശതമാനം), ജോണ്‍ കൈസ് 34480 (16.4 ശതമാനം), ടെഡ് ക്രൂസ് 24998 (11.5 ശതമാനം). ബര്‍ണിസാന്റേഴ്സ് (ഡമോക്രാറ്റ്) 119485 (59.9 ശതമാനം), ഹില്ലരി ക്ളിന്റണ്‍ 76812 (38.5 ശതമാനം).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍