ഷുക്കൂര്‍ വധക്കേസ്: ഹൈക്കോടതി വിധി കുവൈത്ത് കെഎംസിസി സ്വാഗതം ചെയ്തു
Monday, February 8, 2016 10:07 AM IST
കുവൈത്ത് സിറ്റി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധി നീതിയുടെ വിജയമാണെന്ന് കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. നിഷ്കളങ്കനും പരോപകാരിയുമായ ഒരു ചെറുപ്പക്കരനെ വേട്ടപ്പട്ടികളെപ്പോലെ കടിച്ചുകീറിയ മാര്‍ക്സിസ്റ് നേതാക്കള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ നിര്‍ഭയവും നീതിപൂര്‍വകവുമായ അന്വേഷണം കൊണ്േട കഴിയൂവെന്നു നേതാക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍