ഷെരീഫിന്റെ വെടിയേറ്റു ശരീരം തളര്‍ന്ന യുവാവിന് 2.1 മില്യണ്‍ നഷ്ടപരിഹാരം
Thursday, February 4, 2016 7:42 AM IST
ഫ്ളോറിഡ: ഡോണ്‍ട്രല്‍ സ്റീഫന്‍ എന്ന ഇരുപത്തിരണ്ടുകാരനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നു അരയ്ക്കു താഴെ തളര്‍ന്ന കേസില്‍ ഉത്തരവാദിയായ ഷെരീഫ് 23.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫെഡള്‍ ജൂറി വിധിച്ചു.

ആറു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ജൂറി മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വിധി പ്രഖ്യാപനത്തില്‍ യുവാവിനു ലഭിക്കേണ്ട നീതി ഷെരീഫ് നിഷേധിച്ചതായി വ്യക്തമാക്കി.

2013 സെപ്റ്റംബറിലായിരുന്നു സംഭവം. ട്രാഫിക്കിനിടയിലൂടെ സൈക്കിള്‍ സവാരിക്കെത്തിയ യുവാവിനെ തടഞ്ഞു നിര്‍ത്തുന്നതിനിടെ ഇടതുകൈ കൊണ്ടു അരയില്‍നിന്ന് എന്തോ എടുത്തത് കൈതോക്കാണെന്ന് തെറ്റിദ്ധരിച്ചു ഷെറിഫ് യുവാവിനുനേരെ നാലുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഷെറിഫിന്റെ വാദം തെറ്റായിരുന്നുവെന്നു കാറില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നും വ്യക്തമായി.

ശിക്ഷ ഇളവു നല്‍കണമെന്ന ഷെരീഫിന്റെ അറ്റോര്‍ണി അപേക്ഷിച്ചുവെങ്കിലും ജഡ്ജി അംഗീകരിച്ചില്ല.

ഫ്ളോറിഡ സംസ്ഥാന നിയമമനുസരിച്ച് രണ്ടു ലക്ഷത്തിനുമുകളില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ വിധിക്കുന്ന കേസില്‍ തുക നല്‍കുവാന്‍ ഫ്ളോറിഡാ നിയമസമാജികരുടെ ഭൂരിപക്ഷ തീരുമാനം ആവശ്യമാണ്. ഇതിനുമുമ്പ് ഇതുപോലെയുള്ള പല വിധികളും നിയമസഭ അംഗീകരിക്കാതെ തള്ളിയ ചരിത്രവുമുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍