റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു
Thursday, February 4, 2016 7:40 AM IST
കുവൈത്ത്: കേരള ലാറ്റിന്‍ കമ്യൂണിറ്റി കുവൈത്തിന്റെ ഏപ്രില്‍ 22നു നടക്കുന്ന വാര്‍ഷിക ആഘോഷത്തിന്റേയും ഈസ്റര്‍ സംഗമത്തിന്റേയും മുന്നോടിയായി ഇറക്കിയ റാഫിള്‍ കൂപ്പണിന്റെ പ്രകാശനം ഫാ. പീറ്റര്‍ മാത്യു ഒഫ്എം നിര്‍വഹിച്ചു.

കെഎല്‍സികെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. പോള്‍ മാനുവല്‍ ഒഎഫ്എം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഗസ്റിന്‍ ജോളി, റാഫിള്‍, സുവനീര്‍ കണ്‍വീനര്‍ ഡേവിഡ് സാംസണ്‍, കെഎല്‍സികെ വൈസ് പ്രസിഡന്റ് സോമര്‍ സേവ്യര്‍, ഈസ്റര്‍ സംഗമം കണ്‍വീനര്‍ കിഷോര്‍ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍