ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിനു പുതിയ നേതൃത്വം
Tuesday, February 2, 2016 8:52 AM IST
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) പുതിയ ഭാരവാഹികളായി രമ നായര്‍ (പ്രസിഡന്റ്), വിനോദ് ബാഹുലേയന്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന പത്ത് അംഗ ഡയറക്ടര്‍ ബോര്‍ഡിനെ തെരെഞ്ഞെടുത്തു.

ലൈക് വുഡ് മിഡില്‍ സ്കൂളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും യോഗം അംഗീകരിച്ചു.

തുടര്‍ന്നു കുടുംബ സംഗമവും കലാ പരിപാടികളും അരങ്ങേറി. റിഫ്ളക്ഷന്‍സ് എന്ന പേരില്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, കുട്ടികളുടെ ഫാഷന്‍ പരേഡ്, ഗാനമേള തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മാണം ത്വരിതപെടുത്തല്‍, വിഷു, ഓണാഘോഷങ്ങള്‍ തുടങ്ങി ഈ വര്‍ഷത്തെ പരിപാടികള്‍ എന്നിവ യോഗം ആസൂത്രണം ചെയ്തു. വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്