ഹെല്‍ത്തി ലൈഫ്, ഹാപ്പി ലൈഫ് കാമ്പയിനു സമാപനം
Tuesday, February 2, 2016 8:49 AM IST
റിയാദ്: പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ ബോധവത്കരണം ലക്ഷ്യം വച്ച് ഇന്ത്യ ഫ്രാട്ടേണിറ്റി ഫോറം റിയാദ് റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നു മാസം മുമ്പ് തുടക്കം കുറിച്ച ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ് കാമ്പയിന്‍ സമാപിച്ചു.

എക്സിറ്റ് 15 നസീം മഖ്ബറയ്ക്കു സമീപത്തെ ഫ്ളഡ് ലൈറ്റ് സ്റേഡിയത്തില്‍ നടന്ന മെഗാ ഇവന്റ് റിയാദിനു നവ്യാനുഭവമായി. ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിനു പ്രവാസികള്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി അത്ലറ്റിക് മീറ്റ് സീനിയര്‍, ജൂണിയര്‍. മ്യൂസിക്കല്‍ ചെയര്‍, ഷൂട്ടൌട്ട്, വടംവലി, ഫ്രട്ടേണിറ്റി ഫുട്ബോള്‍ ഫൈനല്‍ എന്നിവ നടന്നു.

ഫ്രട്ടേണിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചാലിയാര്‍ സോക്കര്‍ സ്പോര്‍ട്ടിംഗ് റോയല്‍ ട്രാവല്‍സ് ട്രോഫി സ്വന്തമാക്കി. കളിയുടെ ആദ്യപകുതിയില്‍ സോക്കര്‍ സ്പോര്‍ട്ടിംഗ് താരം മുഫാസ് കൊളക്കാടന്‍ നേടിയ ഗോളിനാണ് ടീം വിജയിച്ചത്. കളിയിലെ താരമായ മുഫാസിനെ ടൂര്‍ണമെന്റിന്റെ ബെസ്റ് പ്ളയര്‍ ആയും ഷറബിയ ചലഞ്ചേഴ്സിന്റെ ശഫീക്ക് ബെസ്റ് ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. നവാസ് കണ്ണൂര്‍, ശരീഫ് കാളികാവ്, ജംഷീദ്, ബഷീര്‍ കാരന്തൂര്‍ കളി നിയന്ത്രിച്ചു. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, സെക്രട്ടറി മുജീബ് ഉപ്പട എന്നിവരുടെ സാനിധ്യത്തില്‍ സമദ് (റോയല്‍ ട്രാവല്‍സ്) മല്‍സരം കിക്കോഫ് ചെയ്തു. റിഫയില്‍ രജിസ്റര്‍ ചെയ്ത ബി ഡിവിഷന്‍ ടീമുകളായ സുലൈ എഫ്സി, കേരള ഇലവന്‍, സോക്കര്‍ സ്പോര്‍ട്ടിംഗ്, സ്പോര്‍ട്ടിംഗ് കേരള, ഷറഫിയ ചലഞ്ചേഴ്സ്, മലബാര്‍ യുണൈറ്റഡ്, ഹാല്‍ഫ് ലൈറ്റ്, പിഎസ്വി, ഐഎഫ്എഫ് എഫ്സി ടീമുകളാണ് മേളയില്‍ മാറ്റുരച്ചത്.

മയോണ്‍ കപ്പിനുവേണ്ടി ഒമ്പതു ടീമുകള്‍ പങ്കെടുത്ത വടം വലി മല്‍സരത്തില്‍ ഐഎസ്എഫ് കര്‍ണാടകക്കെതിരെ വിജയിച്ച റിയാദ് ടാക്കീസ് വിജയികളായി.

69 പേര്‍ പങ്കെടുത്ത ഷൂട്ടൌട്ട് മല്‍സരത്തില്‍ ജൌഹര്‍ സാദത്ത് കൊണ്േടാട്ടി ഒന്നാം സ്ഥാനം നേടി. ബഷീര്‍ കാരന്തൂര്‍, ജബിന്‍ തൃശൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. നൂറുദ്ദീന്‍ തിരൂര്‍, ജലീല്‍ മാഷ് നിലമ്പൂര്‍ ഷൂട്ടൌട്ട് മല്‍സരങ്ങള്‍ക്കു നേതൃത്വം നല്‍കി.

മെഗാ ഇവന്റ് വേദിയില്‍ പ്രവര്‍ത്തിച്ച കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുടെ മൊബൈല്‍ രക്തദാന യൂണിറ്റു വഴി 65 പേര്‍ രക്തദാനം നടത്തി. പത്തോളം സ്വദേശികളും രക്തദാനത്തിനെത്തിയിരുന്നു. മുഹമ്മദ് റംജുദ്ദീന്‍, ഇല്യാസ് തിരൂര്‍ തുടങ്ങിയവര്‍ രക്തദാനത്തിന് നേതൃത്വം നല്‍കി.

ഫ്രണ്ടി മൊബൈല്‍ കപ്പിനുവേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഫ്രറ്റേണിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച സിറോസ് കേരളയ്ക്ക് മെഗാ ഇവന്റില്‍ വെച്ച് ട്രോഫി വിതരണം ചെയ്തു.

മെഗാ ഇവന്റിന്റെ സമാപന പരിപാടികള്‍ സുഹൈല്‍ സിദ്ദിഖി ഉദ്ഘാടനം ചെയ്തു. ഫ്രട്ടേണിറ്റി ഫോറം റീജണല്‍ പ്രസിഡന്റ് ഇല്യാസ് തിരൂര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ, റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, ഫൈസല്‍ വാടാനപള്ളി, റൊമാല്‍ മെന്‍ഡസ്, ഡോ. ഖൈസര്‍ പര്‍വേസ്, മുജീബ് ഉപ്പട എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹാഫിസ് ആദില്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി. ജുനൈദ് അന്‍സാരി, അന്‍സാര്‍ ചങ്ങനാശേരി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍