അല്‍ഹസ പള്ളിയില്‍ ചാവേറാക്രമണം: മൂന്നു മരണം
Friday, January 29, 2016 8:47 AM IST
ദമാം: അല്‍ഹസയില്‍ മുഹാസിന്‍ സ്ട്രീറ്റിലുള്ള ഇമാം റിദാ മസ്ജിദില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഒരാളാണ് ആക്രമണം നടത്തിയെന്നാണ് വിവരം. സംഭവത്തില്‍ ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവമായി ബന്ധമുണ്െടന്ന് സംശയിക്കുന്ന ഒരാളെ പിടികൂടിയിട്ടുണ്ട്.

അല്‍ഹസയിലെ ഇമാം റിദാ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തെ കുറിച്ച് സൌദി ആഭ്യന്തര മന്ത്രാലയം ഔദോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം