കോഴിക്കോട് പയ്യോളി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Friday, January 29, 2016 8:41 AM IST
കുവൈത്ത്: കോഴിക്കോട് പയ്യോളി അയിനിക്കാട് സ്വദേശി ചാക്കണ്ടി നിസാര്‍ (48) സുലൈബിക്കാത്ത് ഏരിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

കഴിഞ്ഞ 24 വര്‍ഷക്കാലമായി സുലൈബിക്കാത്ത് ഗര്‍നാത്ത് ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. കെകെഎംഎ ജഹര ശാഖ അംഗമാണ്.

ഭാര്യ: സുഹറ. മക്കള്‍: നിഷാദ് (ഗള്‍ഫ് മാര്‍ട്ട്), നിസാല്‍, നിസ്ലത്ത്.
ഖബറടക്കം നാട്ടില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍