കെഎംസിസി വനിതാ വിംഗ് മൂന്നാം വാര്‍ഷിക സമാപനം ജനുവരി 29ന്
Thursday, January 28, 2016 10:19 AM IST
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി വനിതാ വിംഗിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന സൌഹൃദം 2015-16 പരിപാടിയുടെ സമാപനം ജനുവരി 29നു (വെള്ളി) വൈകുന്നേരം നാലു മുതല്‍ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടിയില്‍ പ്രമുഖ വാഗ്മിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ. ഇസ്മായില്‍ മരുതേരി 'നാം, നമ്മുടെ കുട്ടികള്‍, പിന്നെ സമൂഹവും' എന്ന വിഷയത്തില്‍ ക്ളാസ് നയിക്കും. തുടര്‍ന്നു കുട്ടികള്‍ക്ക് കളറിംഗ്, ചിത്രരചന തുടങ്ങിയവയില്‍ മത്സരവും നടക്കും.

പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് നദീറാ ശംസു അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ റജുല മനാഫ്, റയ്ഹാന മുഹമ്മദ്, ഷറീന നാസര്‍ തങ്ങള്‍, മുനീറ ഖാദര്‍, ഹസ്ബീന നാസര്‍, റംല ശിഹാബ്, ഹസീന ശുക്കൂര്‍, ജനറല്‍ സെക്രട്ടറി സുബു അബ്ദുസലാം, ട്രഷറര്‍ ഫാത്തിമ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍