കലാഭവന്‍ നവാസ് എത്തി; ടെക്സ വാര്‍ഷികം ജനുവരി 29ന്
Thursday, January 28, 2016 8:11 AM IST
റിയാദ്: തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്സ റിയാദിന്റെ ആറാമത് വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ വെള്ളി വൈകുന്നേരം 6.30 മുതല്‍ എക്സിറ്റ് 18നു സമീപമുള്ള നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

നൌഷാദ് കിളിമാനൂര്‍ നേതൃത്വം നല്‍കി അവതരിപ്പിക്കുന്ന 'മര്‍ഹബ 2016' ല്‍ നവാസിനോടൊപ്പം മൈലാഞ്ചി ഫെയിം ഹിബ ബഷീറും ടെക്സയിലെ കലാകാരന്‍മാരും വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

വാര്‍ഷികത്തോടെനുബന്ധിച്ച് മലാസിലെ ജരീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു ടെക്സ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് വൈകുന്നേരം അഞ്ചിന് റിഹാബിലിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ടെക്സ 2013 മുതല്‍ നടപ്പിലാക്കിയ ജീവനം 2013 പദ്ധതിയുടെ ധനശേഖരണാര്‍ഥമാണ് 'മര്‍ഹബ 2016' സംഘടിപ്പിച്ചതെന്നു ഭാരവാഹികള്‍ പറഞ്ഞു. ജീവനം പദ്ധതി അഞ്ചു ലക്ഷം രൂപ ഇതുവരെ കൈമാറിയതായിട്ടുണ്ട്. വിഷമതകളനുഭവിക്കുന്ന പ്രവാസികളേയും നിര്‍ധനരും നിരാലംബരുമായ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള പാവപ്പെട്ടവരേയുമാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കലാഭവന്‍ നവാസ്, ടെക്സ പ്രസിഡന്റ് നൌഷാദ് കിളിമാനൂര്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കല്ലറ, ട്രഷറര്‍ സുരേഷ് പാലോട്, മീഡിയ കോഓര്‍ഡിനേറ്റര്‍ സലാഹുദ്ദീന്‍ മരുതിക്കുന്ന് പരിപാടിയുടെ പ്രധാന പ്രായോജകരായ ഷാജഹാന്‍ കല്ലമ്പലം, നാസര്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍