കര്‍മ്മനിരതമായ പുത്തന്‍ പരിപാടികളുമായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ
Saturday, January 23, 2016 5:17 AM IST
മയാമി: ജനുവരി രണ്ടാം തിയതി വൈകുന്നേരം ആറിനു സണ്‍റൈസ് സിറ്റി വെസ്റണ്‍ ഓഡിറ്റോറിയത്തില്‍ ബ്രോവാര്‍ഡ് കൌണ്ടി മേയര്‍ മാര്‍ട്ടിന്‍ കേര്‍ പുതുവത്സര ആഘോഷ പരിപാടികളോടൊപ്പം കര്‍മ്മനിരതമായ ഒരു പ്രവര്‍ത്തന വര്‍ഷം കൂടെ അനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്തത് പുതുമയായി.

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാനും സിറ്റികളുമായി ചേര്‍ന്നു നഴ്സസ് വീക്കും ഹെല്‍ത്ത് ഫെയറും വിജയകരമായി നടത്തിയെങ്കില്‍ ഈ വര്‍ഷം ബ്രോവാര്‍ഡ് കൌണ്ടിയുമായി ചേര്‍ന്ന് ആരോഗ്യമേഖലയില്‍ പുതിയ ഒരുപാത തുറക്കുവാന്‍ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷനെ ക്ഷണിക്കുന്നതിനായി ഈ വേദി ഉപയോഗിക്കുുവെന്നു കൌണ്ടി മേയര്‍ പ്രഖ്യാപിച്ചപ്പോള്‍ വളരെ കരഘോഷത്തോടെയാണ് ശ്രോതാക്കള്‍ ഈ അംഗീകാരത്തെ എതിരേറ്റത്.

പരിപാടിയുടെ മുഖ്യപ്രാസംഗികനായി മയാമി ഡേയ്ഡ് കോളേജ് നഴ്സിംഗ് സ്കൂള്‍ ഡയറക്ടര്‍ സ്റ്റെഡ്ലി ഫോസ്റര്‍ നേഴ്സിംഗ് മേഖലയുടെ പുതിയ സാദ്ധ്യതകള്‍ വിവരിച്ച് നേഴ്സിംഗ് മേഖലയിലെ ന്യൂജനറേഷനെ മോട്ടിവേറ്റ് ചെയ്തു.

സിറ്റി ഓഫ് പെബ്രൂക് പൈന്‍സ് വൈസ് മേയര്‍ ഐഫീഷ് സിപ്പിള്‍, ഡേവി സിറ്റി വൈസ് മേയര്‍ കാരള്‍ ഹാര്‍ട്ടന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. . മയാമി ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘനൃത്തവും, മീര അവതരിപ്പിച്ച ക്ളാസിക്കല്‍ നൃത്തവും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. സിജി, സിനി, വാണി എന്നിവരുടെ ശ്രുതിമധുപമായ ഗാനങ്ങളും, ജസി, രമ്യ, സനല്‍, വാണി എന്നിവരുടെ സംഘനൃത്തവും പരിപാടിക്ക് മനോഹാരിതയേകി.

നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷാ കുറ്റിയാനി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോര്‍ജ് പീറ്റര്‍ സ്വാഗതവും, ബോബി വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. ഷീല ജോസണും ജോര്‍ജ് പീറ്ററും എം.സിമാരായി. ഫ്ളോറിഡ സ്റ്റേറ്റ് റപ്രസന്റേറ്റീവ് ആയി മത്സരിക്കു സാജന്‍ കുര്യന്‍ ആശംസ അര്‍പ്പിച്ചു. ഫോമ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ് റാഫിള്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പരിപാടികളുടെ വിജയത്തിനായി കമ്മറ്റി അംഗങ്ങളായ ബിജു ആന്റണി, അമ്മാള്‍ ബെര്‍ണാര്‍ഡ്, ഷേര്‍ളി ഫിലിപ്പ്, ഷിബു ജോസഫ്, സജോ ജോസ്, ജിനോയി തോമസ്, കുഞ്ഞമ്മ കോശി, മേരി തോമസ് ആനി മാത്യൂ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അലീഷ കുറ്റിയാനി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം