പുതിയൊരു വായനാ സംസ്കാരത്തിനായി അക്ഷര ജാലകവുമായി നവയുഗം
Thursday, January 21, 2016 9:59 AM IST
ദമാം: നവയുഗം വായനാ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ വായനാ ശീലം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാഹിത്യ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഒരു സ്ഥിരം തുറന്ന വേദി എന്ന ആശയവുമായി നവയുഗം അക്ഷരജാലകത്തിനു ദമാമില്‍ തുടക്കമായി.

പ്രമുഖ എഴുത്തുകാരനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ പി.ജെ.ജെ. ആന്റണി അക്ഷര ജാലകം ഉദ്ഘാടനം ചെയ്തു. കൂടിയ ജീവിതാനുഭവങ്ങള്‍ക്കേ മനുഷ്യനെ മാറ്റാന്‍ കഴിയൂ. വായനാ സംസ്കാരത്തിലൂടെ നേടാന്‍ കഴിയുന്ന ജീവിതാനുഭവങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നും വീടുകളില്‍നിന്നു ചെറുപ്രായത്തില്‍ത്തന്നെ വായനാ സംസ്കാരം വളര്‍ത്തിയില്ലെങ്കില്‍ അവന്‍ എത്ര വിദ്യാഭ്യാസം നേടിയാലും മാതാപിതാക്കള്‍ ഒടുവില്‍ ശരണാലയത്തില്‍ അഭയം തേടേണ്ടിവരുമെന്ന് അദേഹം പറഞ്ഞു.

നവയുഗം വായനാ വേദി കണ്‍വീനര്‍ ബാസിം ഷായുടെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുമി ശ്രീലാല്‍ പുസ്തകാവലോകനം നടത്തി, മന്‍സൂര്‍ പള്ളൂര്‍, നവയുഗം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, നവയുഗം ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര, ജുബൈല്‍ നവയുഗം രക്ഷാധികാരി ടി.എ. തങ്ങള്‍, അല്‍ ഹസ മേഖലാ സെക്രട്ടറി ഹുസൈന്‍ കുന്നികോട്, തമ്പി ചെങ്കുളം, ലീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫാത്തിമ റിയാസ്, എ.കെ. നഹാസ് എന്നിവരുടെ കവിതാലാപനം നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം