ഒബാമയുടെ പോക്കറ്റില്‍ ഹനുമാന്‍ വിഗ്രഹവും
Thursday, January 21, 2016 9:33 AM IST
വാഷിംഗ്ടണ്‍: ശരീരത്തിന് ക്ഷീണവും മനസില്‍ നിരാശയും അനുഭവപ്പെടുമ്പോള്‍ അതില്‍നിന്നു മോചനം ലഭിക്കുന്നതിനും ഉന്മേഷം പ്രാപിക്കുന്നതിനും സദാസമയം പോക്കറ്റില്‍ സൂക്ഷിക്കുന്ന വസ്തുക്കളില്‍ ഏറ്റവും പ്രധാനം ഹനുമാന്റെ ചെറിയൊരു വിഗ്രഹമാണെന്നു പ്രസിഡന്റ് ഒബാമ പറഞ്ഞു. ഒബാമയുടെ അവസാന യൂണിയന്‍ അഡ്രസിനുശേഷം വൈറ്റ്ഹൌസില്‍ നിന്നു യുട്യൂബിലൂടെ യുവാക്കള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മാനിച്ച ജപമാല, ബുദ്ധസന്യാസി നല്‍കിയ ശ്രീബുദ്ധ വിഗ്രഹം, എത്യോപ്യയില്‍നിന്നു ലഭിച്ച ഒരു കുരിശ് തുടങ്ങിയവയാണ് മറ്റു വസ്തുക്കള്‍.

ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇന്തോനേഷ്യയില്‍ കഴിയേണ്ടി വന്നതിനാല്‍ അവിടെ നിലനിന്നിരുന്ന ഹിന്ദു മതാചാരങ്ങള്‍ സ്വാധീനിച്ചിരുന്നതായും ഒബാമ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍