കെഫാക് സോക്കര്‍ ലീഗ്: പോരാട്ടങ്ങള്‍ ആവേശത്തിലേക്ക്
Tuesday, January 19, 2016 8:25 AM IST
കുവൈത്ത്: കെഫാക് ഗ്രാന്റ് ഹൈപ്പര്‍ ഫുട്ബോള്‍ ലീഗില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരങ്ങളില്‍ യംഗ് ഷൂട്ടേര്‍സിനും കേരള ചാലഞ്ചേഴ്സിനും ജയം.

എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറം ബ്രദേര്‍സിനെയാണ് യംഗ് ഷൂട്ടേഴ്സ് പരാജയപ്പെടുത്തിയത്. യംഗ് ഷൂട്ടേഴ്സിനുവേണ്ടി മുന്നേറ്റ താരം ഷഫീക്ക് ഇരട്ട ഗോളും ഐവി ഒരു ഗോളും നേടി.

മാക്ക് കുവൈത്തും കേരള ചാലഞ്ചേഴ്സും നടന്ന വാശിയേറിയ മത്സരത്തില്‍ ചാലഞ്ചേഴ്സ് വിജയിച്ചു. വിജയികള്‍ക്കുവേണ്ടി റഹീം ഗോള്‍ നേടി.

തുടര്‍ന്നു നടന്ന മറ്റു മത്സരങ്ങളില്‍ സോക്കര്‍ കേരളയും ഫഹാഹീല്‍ ബ്രദേഴ്സും സിഎഫ്സി സാല്‍മിയയും ബിഗ് ബോയ്സും സമനിലയില്‍ പിരിഞ്ഞു. രണ്ട് റൌണ്ടുകള്‍ ബാക്കി നില്‍ക്കേ ഗ്രൂപ്പ് എയില്‍ ചാമ്പ്യന്‍സ് എഫ്സിയും ഗ്രൂപ്പ് ബിയില്‍ ബ്രദേഴ്സ് കേരളയും മുന്നിട്ടു നില്‍ക്കുകയാണ്.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൌകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍