പൊന്നമ്മ തോമസ് ടൊറന്റോയില്‍ നിര്യാതയായി
Tuesday, January 19, 2016 7:04 AM IST
ടൊറന്റോ: ടൊറന്റോയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ പത്തനംതിട്ട, മൈലപ്ര പൂവണ്ണ്മൂട്ടില്‍ മത്തായി തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (74) നിര്യാതയായി. പ്രക്കാനം കൊല്ലന്റേത്തു നൂറാനകുഴിയില്‍ കുടുംബാഗമാണ്. മക്കള്‍: സന്തോഷ്, മേഴ്സി, ജയിസന്‍, സാറ.

മേരി കുര്യന്‍, എന്‍.കെ ബേബി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷ ജനുവരി 20-നു (ബുധനാഴ്ച) രാവിലെ പത്തിനു മിസിസാഗയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡേക്സ് പള്ളിയില്‍ ആരംഭിക്കും (6890 ജൃീളലശീിൈമഹ ഇീൌൃ, ങശശൈമൌൈഴമ, ഛച, ഇഅചഅഉഅ, ഹ4് 1ഃ6) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റാന്നി നിലക്കല്‍ ഭദ്രാസന അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കൊദിമോസ് മെത്രപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആണു സംസ്കാര ശുശ്രൂഷകള്‍ നടക്കുന്നത്. തുടര്‍ന്ന് മെഡോവെയില്‍ സെമിത്തേരിയില്‍ സംസ്കാരം.

1969ല്‍ കാനഡയില്‍ എത്തിയ പൊന്നമ്മ കാല്‍ നൂറ്റാണ്േടാളം ടൊറന്റോയിലെ വിമന്‍സ് കോളജ് ഹോസ്പിറ്റലില്‍ നഴ്സായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം