മിഷിഗണില്‍ ഗ്യാസിന്റെ വില ഗ്യാലന് 77 സെന്റ്
Monday, January 18, 2016 7:57 AM IST
മിഷിഗണ്‍: മിഷിഗണിലെ ഹങ്ടണ്‍ പെക്കിനു സമീപമുള്ള ഗ്യാസ് സ്റേഷനില്‍ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 77 സെന്റ്. തൊട്ടടുത്ത രണ്ടു ഗ്യാസ് സ്റേഷനുകളില്‍ 95 സെന്റിനാണ് ഒരു ഗ്യാലന്‍ ഗ്യാസ് വില്‍ക്കുന്നത്. വെസ്റ് ലേക്ക് സിറ്റിയിലെ സിറ്റിഗോ ഗ്യാസ് സ്റേഷനില്‍ ഗ്യാസ് വാങ്ങുവാന്‍ വരുന്ന വാഹനങ്ങളുടെ തെരക്ക് വര്‍ധിച്ചു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിനു 28 ഡോളറില്‍ എത്തിയതും ഇറാനെതിരെയുള്ള നിരോധനം നീക്കം ചെയ്തതും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയയ്ക്കുവാന്‍ കഴിയാത്തതുമാണ് വില കുറയുവാന്‍ കാരണമായത്.

ഒക്ലഹോമ (1.57), മിസോറി (1.63), അലബാമ (1.66), ടെക്സസ് (1.68) എന്നിങ്ങനെയാണ് ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില.

ദേശീയ തലത്തില്‍ ഉടനെ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില ശരാശരി ഒരു ഡോളറായി താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍