കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്കു പുതിയ നേതൃത്വം
Saturday, January 16, 2016 10:25 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (കാന്‍ജ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അലക്സ് മാത്യു (പ്രസിഡന്റ്), നന്ദിനി മേനോന്‍ (വൈസ് പ്രസിഡന്റ്), സ്വപ്ന രാജേഷ് (ജനറല്‍ സെക്രട്ടറി), ജയന്‍ എം. ജോസഫ് (ജോ. സെക്രട്ടറി), ജോണ്‍ വര്‍ഗീസ് (ട്രഷറര്‍), പ്രഭു കുമാര്‍ (ജോ. ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്സ്), അബ്ദുള്ള സയിദ് (പബ്ളിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ജെസിക തോമസ് (യൂത്ത് അഫയേഴ്സ്), ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്സ്), റോയ് മാത്യു (എക്സ് ഒഫീഷ്യല്‍) എന്നിവരെയും തെരഞ്ഞെടുത്തു.

മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്കുവേണ്ടി ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ ആശംസിച്ചു. ട്രസ്റി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍, മാലിനി നായര്‍, ആനി ജോര്‍ജ്, ജോസ് വിളയില്‍ അടക്കം നിരവധി അംഗങ്ങള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുത്തു.