ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം ജനുവരി 23ന്
Saturday, January 16, 2016 10:24 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 23നു(ശനി) മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ നടക്കും.

വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ഡാനിയല്‍ ജോര്‍ജും ഡോ. റോയി പി. തോമസും മുഖ്യാതിഥികളായി പങ്കെടുക്കും. വൈവിധ്യമാര്‍ന്ന കലാവിരുന്നും ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാ നഴ്സുമാരും കുടുംബ സമേതം പങ്കെടുക്കണമെന്ന് ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും ആഹ്വാനം ചെയ്തു.

വിവരങ്ങള്‍ക്ക്: മേഴ്സി കുര്യാക്കോസ് 708 467 0675, ജൂബി വളളിക്കളം 312 685 5829, മേരി റജീന സേവ്യര്‍ 630 887 6663, മോളി സക്കറിയ 847 297 0942, ജൂലി തോമസ് 847 612 5016.