ന്യൂയോര്‍ക്കില്‍ ഐഎന്‍ഒസിയുടെ നേതൃത്വത്തില്‍ റിപ്പബ്ളിക് ദിനാഘോഷം ജനുവരി 31ന്
Saturday, January 16, 2016 10:20 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ജനുവരി 31ന് (ഞായര്‍) വൈകുന്നേരം നാലിന് അയ്യൌൃെ ങലവീേറശ ഇവൌൃരവ അൌറശീൃശൌാ ഒമഹഹ, (167 ടരമൃറെമഹല ഞീമറ,ഠൌരസമവീല ചഥ.) ല്‍ വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ആഘോഷിക്കുന്നു.

ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും കേരള ഗവണ്‍മെന്റ് പ്ളീഡറുമായ ലാലി വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഐഎന്‍ഒസി നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രഷറര്‍ സജി ഏബ്രഹാം, സാമൂഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു.

സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റുമാരായ വര്‍ഗീസ് രാജന്‍, ലൈസി അലക്സ് ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ചാക്കോ, ജോയിന്റ് ട്രഷറര്‍ ഏബ്രഹാം പുത്തന്‍ശേരില്‍, ഷാജി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കുര്യന്‍ പോള്‍, രാജന്‍ ടി. ജേക്കബ്, പൌലോസ് വര്‍ക്കി, തോമസ് ജോണ്‍, ആന്റോ വര്‍ക്കി, ലിജോ ജോണ്‍, ജോണ്‍ കെ. മാത്യു (ബോബി) തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു

വിവരങ്ങള്‍ക്ക്: ജോയ് ഇട്ടന്‍ 9145641702, റവ. ഡോ. വര്‍ഗീസ് ഏബ്രഹാം നാഷണല്‍ ജോയിന്റ് ട്രഷറര്‍ 9145841188, റീജണല്‍ വൈസ് പ്രസിഡന്റ് ചാക്കോ കൊയികലെത്തു 516712 7258, റീജണല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഗണേഷ് നായര്‍ 9148261677.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍