മുദ്ര നൃത്തവിദൃാലയം വാര്‍ഷികാഘോഷം ജനുവരി 15-ന്
Thursday, January 14, 2016 6:59 AM IST
ജിദ്ദ: അരപതിറ്റാണ്ടായി ശാസ്ത്രീയനൃത്തകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ട് ശ്രീമതി ഷെല്‍നവിജയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുദ്ര നൃത്തവിദൃാലയം അതിന്റെ വാര്‍ഷികാഘോഷപരിപാടികളുടെ അവസാനമിനുക്കുപണികളിലാണ്. ഇന്തൃന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വച്ചു ഈവരുന്ന ജനുവരി 15-നു നടക്കുന്ന ''കണ്ണകി'' എന്നുപേരിട്ട പരിപാടിയുടെ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത് ജിദ്ദ ഇന്തൃന്‍കോണ്‍സുല്‍ ജനറല്‍ ബി. എസ്സ് മുബാറക്കും അദ്ദേഹത്തിന്റെ പത്നി ലത്തീഫമുബാറക്കും ചേര്‍ന്നാണ് കരോളിന്‍ തങ്കച്ചന്‍, ബെല്‍ഡ ബെന്‍ തോമസ് എന്നീ നൃത്തവിദൃാര്‍ത്ഥിനികളുടെ അരങ്ങേറ്റത്തോടെ ആരംഭിക്കുന്ന പരിപാടി ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ അരങ്ങിലെത്തുന്നു. 3 ഡി മാപ്പിംഗ്, വാച്ച്ഔട്ട് എന്നി സോഫ്വെയറുകള്‍ ഉപയോഗിച്ച് വളരെ പുതുമയോടെ പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദൃയെ പഴമയുമയി സമന്നോയിപ്പിച്ചു നടത്തുന്ന പരീക്ഷണം സൌദി അറേബൃയുടെ മണ്ണില്‍ ആദൃമായാണ്.
മനുഷൃനും പ്രകൃതിയും ചേര്‍ന്ന് ബഹുസ്വരവും കാവൃാത്മകവുമായ ജീവിതാവാസവൃവസ്ഥയെ മുന്നോട്ടു വയ്ക്കുന്ന ചിലപ്പതികാരമെന്ന മഹാകാവൃത്തെ തിരക്കഥയാക്കി സംവിധാനമികവോടെ അരങ്ങത്തെത്തിക്കുന്നത് അനില്‍ നാരായണയാണ്. ആശയവും നൃത്താവിഷ്കാരവും ഷെല്‍ന വിജയ് നിര്‍വഹിച്ചിരിക്കുന്നു. മോഹന്‍ നൂറനാടിന്റെയും സുനില്‍ മംഗലശ്ശേരിയുടേയും എം എച്ച് റൌഫിന്റെയും അനന്തകൃഷ്ണയ്യരുടേയും സാങ്കേതിക സഹായത്തോടെ കണ്ണകി വെള്ളിയാഴ്ച അരങ്ങിലെത്തും.

ഇതോടനുബന്തിച്ചു നടന്ന പത്രസമ്മേളനത്തില്‍ ശ്രീ അനില്‍ നാരായണ, ശ്രീമതി ഷെല്‍ന വിജയ്, ശ്രീ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍