'വിജയവീഥി 2015' ജനുവരി 15ന്
Wednesday, January 13, 2016 10:18 AM IST
ദുബായി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ ദുബായി കെഎംസിസിയില്‍ നടത്തി വരുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ മൂന്നാം ബാച്ചിലെ (2014-2015) വിജയികളുടെ വിജയാഘോഷവും അധ്യാപകരെ ആദരിക്കലും കലാവിരുന്നും ജനുവരി 15നു (വെള്ളി) നടക്കും. വെകുന്നേരം ആറിനു ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്താണു ചടങ്ങുകള്‍.

ഫാറൂഖ ്കോളജ് അലുംനി, തിരൂരങ്ങാടി പിഎസ്എംഒ കോളജ് അലുംനി, ചെമ്മാട് ദാറുല്‍ഹുദാ കോളജ് അലുംനി എന്നിവയുടെ പ്രതിനിധികള്‍ ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ അധ്യാപകര്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ദുബായി കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പത്താം തരാം തുല്യതാ കോഴ്സ് മൂന്നാം ബാച്ചിലെ എല്ലാ പഠിതാക്കളും കൃത്യസമയത്ത് എത്തിച്ചേരണമെന്നു ദുബായി കെഎംസിസി മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍