വ്യക്തിത്വവികസന നേതൃപരിശീലന ക്യാമ്പ്
Wednesday, January 13, 2016 8:59 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി തനിമ ഒരുക്കുന്ന പന്ത്രണ്ടാമത്് ത്രിദിന വ്യക്തിത്വ വികാസ നേതൃപരിശീലന ശില്പശാല 'വേനല്‍ത്തനിമ 2016' മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, രണ്ട് (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ കബദിലെ തനിമ സെന്ററില്‍ നടക്കും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന പരിശീലന സെഷനുകളില്‍ വിവിധ മേഖലകളിലെ പ്രശസ്തരും പ്രഗത്ഭരുമായ പരിശീലകര്‍ ക്യാമ്പിന് നേത്യത്വം നല്‍കും.

രാവിലെ 7.30 മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന ക്യാമ്പില്‍ സബ്ജൂണിയര്‍ (ക്ളാസ് 4-5) ജൂണിയര്‍ (ക്ളാസ് 6-8), സീനിയര്‍ (ക്ളാസ് 9-12) വിഭാഗത്തിലായി ആദ്യം രജിസ്റര്‍ ചെയ്യുന്ന 40 വീതം വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.

വ്യക്തിത്വവികസനവും നേതൃപരിശീലനവും ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പില്‍ ഓരോ കുട്ടിക്കും വ്യക്തിപരമായ പരിഗണന കിട്ടുന്നതിനാണ് പരമാവധി എണ്ണം 40 ആക്കി നിജപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് അഞ്ചു വരെ തനിമയുടെ വെബ്സൈറ്റില്‍ വേമിശാമസൌംമശ.രീാ രജിസ്ട്രേഷനു സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 99865499, 66346042.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍