ജോജി ജോഷ്വാ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Wednesday, January 13, 2016 6:46 AM IST
ന്യൂയോര്‍ക്ക്: ഇലന്തൂര്‍ പുതുപറമ്പില്‍ പി.ഡി. ജോഷ്വായുടെയും മറിയാമ്മ ജോഷ്വായുടെയും മകന്‍ ജോജി ജോഷ്വാ (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൌണ്ടിയില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യ: റെന്‍സി. മക്കള്‍: ജോനഥന്‍, ജിയാന. സഹോദരങ്ങള്‍: സുജ ജോര്‍ജ്, ജീന അലക്സാണ്ടര്‍ (ഇരുവരും ഡിട്രോയിറ്റ്). പരേതന്‍ ന്യൂയോര്‍ക്ക് സെന്റ് ജയിംസ് മാര്‍ത്തോമാ ഇടവകാംഗമാണ്.

പൊതുദര്‍ശനം ഹില്‍ബേണിലുള്ള സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (42 എീൌൃവേ ട, ഒശഹഹയൌൃി, ചഥ 10931) വച്ചു 15-ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരേയും, സംസ്കാര ശുശ്രൂഷകള്‍ സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ചില്‍ 16-നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ 10.30 വരെ. തുടര്‍ന്നു പതിനൊന്നിനു വെസ്റ് നയാക്കിലുള്ള സെന്റ് ആന്റണീസ് സെമിത്തേരിയില്‍ (36 ണ ച്യമരസ ഞറ, ചമിൌല, ചഥ 10954) സംസ്കാരം. വെബ്കാസ്റിനായി ഷൊമൃവീാേമ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ജോബ് (845 304 3334).

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍