സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിനു പുതിയ നേതൃത്വം
Tuesday, January 12, 2016 10:09 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അല്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (എസ്എംസിസി) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ബോസ് കുര്യന്‍ (പ്രസിഡന്റ്), മേഴ്സി കുര്യക്കോസ് (വൈസ് പ്രസിഡന്റ്, അഡ്മിനിസ്ട്രേഷന്‍), മാത്യു ചാക്കോ (വൈസ് പ്രസിഡന്റ്, ചാപ്റ്റര്‍ ഡവലപ്മെന്റ്), സിജില്‍ പാലയ്ക്കലോടി (ജനറല്‍ സെക്രട്ടറി), ജോസ് സെബാസ്റ്യന്‍ (ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോ. ട്രഷറര്‍) എന്നിവരെയും വിവിധ കമ്മിറ്റികളിലെ ചെയര്‍പേഴ്സണ്‍മാരായി ജയിംസ് കുരീക്കാട്ടില്‍ (പബ്ളിക് റിലേഷന്‍ കമ്മിറ്റി ചെയര്‍), ആന്റണി വിതയത്തില്‍ (ചാരിറ്റബിള്‍ കമ്മിറ്റി), സോണി ഫിലിപ്പ് (സോഷ്യല്‍/ കള്‍ച്ചറല്‍ കമ്മിറ്റി), മാത്യു തോയലില്‍ (ഫാമിലി അഫയേഴ്സ്), ഷാജി ജോസഫ് (യൂത്ത് അഫയേഴ്സ്), ജോസഫ് പയ്യപ്പിള്ളി (എഡ്യുക്കേഷന്‍) എന്നിവരേയും തെരഞ്ഞെടുത്തു.

ഹൂസ്റണില്‍ മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ നടന്ന ദേശീയ ജനറല്‍ കൌണ്‍സില്‍ മീറ്റിംഗിലാണു തെരഞ്ഞെടുപ്പു നടന്നത്. എസ്എംസിസി ഡയറക്ടര്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കലും തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം നല്‍കി.

സഭയുടെ നന്മയും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ പുതിയ നേതൃത്വത്തിനാകട്ടെ എന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശംകള്‍ നേര്‍ന്നു.

വിവരങ്ങള്‍ക്ക്: ജയിംസ് കുരീക്കാട്ടില്‍ (പിആര്‍ഒ എസ്എംസിസി) 248 837 0402.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം