യാത്രയയപ്പ് നല്‍കി
Tuesday, January 12, 2016 7:18 AM IST
ജിദ്ദ: ജോലിയാവശ്യാര്‍ത്ഥം സ്ഥലം മാറിപ്പോകുന്ന ജമാല്‍ മാവൂര്‍, ഉപരിപഠനാര്‍ഥം ലണ്ടനിലേക്ക് പോകുന്ന ഷിബിലി പൊന്നാട് എന്നിവര്‍ക്കു ജിദ്ദ ഐഡിസി യാത്രയയപ്പ് നല്‍കി. ഐഡിസിയുടെ മുന്‍നിര പ്രവര്‍ത്തകരായ ഇരുവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ഹുസൈന്‍ ബാഖവി, അഡ്വ. കെ.എച്ച്.എം. മുനീര്‍ എന്നിവര്‍ സമ്മാനിച്ചു. ശരഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹുസൈന്‍ ബാഖവി പൊന്നാട് അധ്യക്ഷനായിരുന്നു. അബ്ദുല്‍ സലാം ദാരിമി, അഡ്വ. മുനീര്‍, ജലീല്‍ കണ്ണമംഗലം, അബൂബക്കര്‍ കിഴിശ്ശേരി, സാജിര്‍ കുറ്റൂര്‍, റഷീദ് കൊളപ്പുറം, ഹാഷിം എ.ടി, മുഹമ്മദലി ഇംപാക്ട്, നസറുദ്ദീന്‍ ഉള്ളാട്ട്, അബ്ദുല്‍ കരീം കൊടക്കാട് എന്നിവര്‍ സംസാരിച്ചു. നാസര്‍ ചാവക്കാട് സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍