ഫോക്കസ് കുവൈറ്റ്, അബാസിയ മേഖല റിവിറ്റ്/ കാഡ് ക്ളാസ് ജനുവരി 15ന്
Monday, January 11, 2016 9:25 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ്, അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ശില്പശാലയുടെ ഭാഗമായി ഡിസൈനിംഗ് രംഗത്തെ പുതിയ സോഫ്റ്റ് വെയറായ റിവിറ്റ് ഓട്ടോ കാഡ്, ക്ളാസുകള്‍ അബാസിയ ഫോക്ക് ഹാളില്‍ ജനുവരി 15ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നടക്കും.

തികച്ചും സൌജന്യമായി നടത്തപ്പെടുന്ന ശില്പശാലയില്‍ ഫോക്കസ് ട്രെയിനിംഗ് ടീം ക്ളാസുകള്‍ നയിക്കും.

വിവരങ്ങള്‍ക്ക്: 97540973, 97994262 , 50401037.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍