ഡാളസ് കാത്തലിക് ഫൌണ്േടഷന്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി
Monday, January 11, 2016 9:21 AM IST
ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് ഫൌണ്േടഷന്‍ ഡാളസ് കാത്തലിക് ഡയോസിസ് ദുരിതാശ്വാസ നിധിയിലേക്ക് 2,00,000 ഡോളറിന്റെ ഗ്രാന്റ് നല്‍കി.

ഡാളസ് കൌണ്ടിയിലെ ഗാര്‍ലന്റ്, റോളലറ്റ്, സണ്ണിവെയ്ല്‍ സിറ്റികളില്‍ ഡിസംബര്‍ 26ന് വീശിയടിച്ച ചുഴലിക്കാറ്റ് 11 പേരുടെ മരണത്തിനും ഒരു ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളുമാണു വരുത്തിവച്ചത്.

വീടുകള്‍ പൂര്‍ണമായോ, ഭാഗികമായോ നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിന് ഈ തുക നല്‍കുമെന്ന ഡാളസ് ബിഷപ് കെവിന്‍ ജൊഫാരല്‍ പറഞ്ഞു. ഗ്രാന്റ് നല്‍കിയ കാത്തലിക് ഫൌണ്േടഷന്‍ ഭാരവാഹികളോട് പ്രത്യേകം നന്ദിയുണ്െടന്നും ബിഷപ്പു കൂട്ടിചേര്‍ത്തു.

പ്രകൃതി ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ ചെറിയ തോതിലെങ്കിലും സഹായിക്കുവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്െടന്നു കാത്തലിക് ഫൌണ്േടഷന്‍ പ്രസിഡന്റും സിഇഒയുമായ മാറ്റ് ക്രാമര്‍ പറഞ്ഞു.

ഡാളസ് കാത്തലിക് ഡയോസിസിലെ അംഗങ്ങള്‍ 10 ഡോളര്‍ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് നേരത്തെ ബിഷപ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡാളസ് കാത്തലിക് ഡയോസിസിന്റെ ദുരിതാശ്വാസ നിധിശേഖരം മറ്റു മതവിഭാഗങ്ങള്‍ക്ക് ഒരു മാതൃകയും വെല്ലുവിളിയുമാണ്. ഇതിനുമുമ്പ് യൂണിഫെഡ് വേള്‍ഡ് മലയാളി കൌണ്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ മാറ്റിവച്ച് അതിനായി കരുതിവച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാട്ടിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍