വെല്‍ഫെയര്‍ കേരള കുവൈറ്റിനു പുതിയ നേതൃത്വം
Monday, January 11, 2016 9:18 AM IST
കുവൈത്ത്: വെല്‍ഫെയര്‍ കേരള കുവൈത്ത് പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഖലീലു റഹ്മാന്‍ (പ്രസിഡന്റ്), അന്‍വര്‍ സയിദ്, കൃഷ്ണദാസ് ശങ്കര്‍, അനിയന്‍കുഞ്ഞ് (വൈസ് പ്രസിഡന്റുമാര്‍), പി.ജി. സനോജ്, ലായിക് അഹ്മദ് (ജനറല്‍ സെക്രട്ടറിമാര്‍), ഷൌക്കത്തലി വളാഞ്ചേരി (ട്രഷറര്‍) എന്നിവരെയും അന്‍വര്‍ ഷാജി, ഗിരീഷ് വയനാട്, റസീന മുഹിയുദ്ദീന്‍, റീന ബെസന്‍ (സെക്രട്ടറിമാര്‍), സബീന റസാക്ക് (അസി. ട്രഷറര്‍), വിനോദ് പെരേര (ജനസേവനം), മജീദ് നെരിക്കോടന്‍ (പാര്‍ട്ടി പഠനം), പി.പി. അബ്ദുറസാഖ് (പിആര്‍), റഫീഖ് ബാബു (സാമൂഹികം), മുജീബുള്ള (സാംസ്കാരികം), കെ. അബ്ദുറഹ് മാന്‍ (പ്രവാസി പുനരധിവാസം), ജസീല്‍ ചെങ്ങളാന്‍ (പ്രസ് ആന്‍ മീഡിയ), പ്രവീണ്‍ (പിആര്‍ അസിസ്റന്റ്), റഷീദ് ഖാന്‍ (കായികം), എം.കെ. ഗഫൂര്‍ (തൊഴില്‍ നിയമകാര്യം), കെ. മൊയ്തു (മെംബേഴ്സ് വെല്‍ഫെയര്‍), വഹീദ ഫൈസല്‍ (വനിതാ വിഭാഗം) എന്നിവരേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിനു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍