കോന്നി നിവാസി സംഗമം കുവൈത്ത് പത്താമത് വാര്‍ഷികം ആഘോഷിച്ചു
Monday, January 11, 2016 9:18 AM IST
കുവൈത്ത്: കോന്നി നിവാസി സംഗമം അതിന്റെ പത്താമത് വാര്‍ഷികം 'സൌഹൃദോത്സവം 2016' ജനുവരി എട്ടിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

കേരള റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. സാംകുട്ടി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ ശങ്കര്‍, രാജു വര്‍ഗീസ്, വര്‍ഗീസ് പുതുകുളങ്ങര, അഡ്വ. ജോണ്‍ തോമസ്, സത്താര്‍ കുന്നില്‍, കെ.കെ. രാമചന്ദ്രന്‍, പ്രസാദ് കോശി എന്നിവര്‍ ആശംസ അര്‍പ്പിച്ച് പ്രസംഗിച്ചു. മത്തായി വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോര്‍ജ് വര്‍ഗീസ് സ്വാഗതവും മത്തായി വര്‍ഗീസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സുവനീറിന്റെ പ്രകാശനവും നടന്നു. ലിസ റെയ്ച്ചല്‍ സജി, ഷാജി വര്‍ഗീസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം വിവേകാനന്ദന്‍ നയിച്ച ഗാനമേളയും കുട്ടികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍