നവീന്‍ മെമ്മോറിയല്‍ ട്രോഫി: ഫ്രണ്ട്സ് ഫഹഹീല്‍ ചാമ്പ്യന്മാര്‍
Saturday, January 9, 2016 10:38 AM IST
കുവൈത്ത്: ഫോറം ഓഫ് കാഡ് യൂസേഴ്സ്, കുവൈറ്റ് (ഫോക്കസ്) സംഘടിപ്പിച്ച അഞ്ചാമത് നവീന്‍ ജോര്‍ജ് മെമ്മോറിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫ്രണ്ട്സ് ഫഹഹീല്‍ ചാമ്പ്യന്മാര്‍. ഫര്‍വാനിയ കബ്രാസിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയാണ് ഫഹഹീല്‍ ചാമ്പ്യന്മാരായത്.

മികച്ച ബാറ്റ്സ്മാനായി കോബ്രാസ് ഫര്‍വാനിയയുടെ ഷമീറും മികച്ച ബോളറായി ഫ്രണ്ട്സ് ഫഹഹീലിന്റെ ജിജോയും തെരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ബിനു (ഫ്രണ്ട്സ് ഫഹാഹീല്‍) നേടി.

ലീഗ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരം അല്‍ മുല്ല എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹുസൈബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് കുമാര്‍ ആശംസകള്‍ നേര്‍ന്നു. സ്പോര്‍ട്സ് കണ്‍വീനര്‍ മുകേഷ് കാരയില്‍ സ്വാഗതവും ട്രഷറര്‍ നിതിന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

വിജയികള്‍ക്ക് ബാബുക്കുട്ടി മാത്യു, സജീവ് കുമാര്‍, നിതിന്‍ കുമാര്‍, തമ്പി ലൂക്കോസ്, ഡാനിയേല്‍ തോമസ് എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. നൌഫല്‍ സ്റീഫന്‍ ജോര്‍ജ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു. സൈമണ്‍ ബേബി, മുഹമ്മദ് ഇക്ബാല്‍, രതീഷ് കുമാര്‍, ശ്രീകുമാര്‍, ഷാജു എം.ജോസ്, സിറാജുദ്ദീന്‍, റെജി കുമാര്‍, അശ്വിന്‍, സലിം രാജ് എന്നിവര്‍ നേതൃതം നല്‍കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍