നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസന യുവജന സമ്മേളനത്തിന് തുടക്കമായി
Saturday, January 9, 2016 7:08 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനത്തിന്റെ യുവജന നേതൃത്വ പരിശീലന സമ്മേളനത്തിന് തുടക്കമായി. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ ജനുവരി ഏഴിന് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്ത സമ്മേളനം 10ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

‘എലലറ ാ്യ വെലലു’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 19-ാമത് നേതൃത്വ സമ്മേളനം ആഴമേറിയ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയാകും. യുവതലമുറയുടെ മുമ്പോട്ടുള്ള ജീവിത യാത്രയ്ക്കും സഭാ, സാമൂഹ്യ പ്രതിബദ്ധതയ്ക്കും മുതല്‍കൂട്ടായി മാറുന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ 37 ഇടവകകളില്‍നിന്നായി 127ഓളം യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ ഭദ്രാസന യൂത്ത് ഗ്രൂപ്പിന്റെ പുതിയ വെബ്സൈറ്റ് ംംം.ാര്യീൌേവേ.ീൃഴ ഉദ്ഘാടനവും മാര്‍ തിയഡോഷ്യസ് നിര്‍വഹിച്ചു. വിവിധ റീജണുകളില്‍നിന്നെത്തിയ വൈദികരും സ്റുഡന്‍സ് ചാപ്ളെയിന്മാരും സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം