കാല്‍ഗറി സീറോ മലബാര്‍ കമ്യൂണിറ്റി ക്രിസ്മസ് ആഘോഷവും ഇടവകയുടെ പുനര്‍നാമകരണവും
Saturday, January 9, 2016 5:04 AM IST
കാല്‍ഗറി, കാനഡ: കാല്‍ഗറി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി ഇനിമുതല്‍ ബ്ളെസ്ഡ് മദര്‍ തെരേസ സീറോ മലബാര്‍ കത്തേലിക് കമ്യൂണിറ്റി എന്നു പുതുതായി നാമകരണം ചെയ്തു. നോര്‍ത്ത് അമേരിക്കയിലെ മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യത്തെ ദൈവലയമാണിത്. പ്രസ്തുത ചടങ്ങില്‍ വികാരി ഫാ. സാജോ പുതുശ്ശേരി ആമുഖപ്രസംഗം നടത്തി. തുടര്‍ന്നു ബിഷപ്പ് റവ ഡോ ജോസ് കല്ലുവേലില്‍ ഇടവകയുടെ പേരു മദര്‍ തെരേസയുടെ പേരിലേക്ക് മാറ്റിയതായി ഓഡിയോ സന്ദേശത്തിലേടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കാല്‍ഗറി സീറോ മലബാര്‍ സമുഹത്തിനു പുതിയ ദേവലയമെന്ന സ്വപ്നം സക്ഷാത്കരിക്കു ന്നതിനുവേണ്ടിയുള്ള ധനസമാഹരണം പിതാവ് ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശം നല്‍കി. കാല്‍ഗറി സീറോ മലബാര്‍ കൂട്ടയ്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. വിശ്വാസപരിശീലനത്തില്‍ കുട്ടികളെ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. ലോകത്തിന്റെ ഏതുഭാഗത്തയാലും നമ്മുടെ വിശാസവും പൈതൃകവും കാത്തു സംരഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.



തുടര്‍ന്നു നൈറ്റ്സ് ഓഫ് കൊളീബസിന്റെ നേതൃത്തത്തില്‍ ക്രിസ്മസ് ഡിന്നറും നടത്തി.
സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍, യൂത്ത് ഗ്രൂപ്പ്, മാതൃജ്യോതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

റിപ്പോര്‍ട്ട്: ഷിന്റോ അടയ്ക്കാപ്പാറ