സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണാഭമായി
Friday, January 8, 2016 8:34 AM IST
ന്യൂജേഴ്സി: സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടൊപ്പം അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസിന്റെ 12-ാമത് സ്ഥാനാരോഹണ വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

ജനുവരി രണ്ടിന് രാവിലെ 9.30നു ന്യൂജഴ്സിയിലെ റോസ് ലാന്‍ഡിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ തീത്തോസ് തിരുമേനിയുടെ പ്രാര്‍ഥനയോടെ കലാപരിപാടികള്‍ക്കു തുടക്കമായി. സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ഏബ്രാഹാം മാത്യു സ്വാഗതം ആശംസിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ചാലിശേരി ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്നു വിവിധ പള്ളികളെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.

യല്‍ദോ മാര്‍ തീത്തോസിന്റെ 12-ാമത് സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കന്‍ അതിഭദ്രാസന കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനം ബിഷപ്പിനു കൈമാറി. ഭദ്രാസന കൌണ്‍സിലിനെ പ്രതിനിധീകരിച്ച് ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ചാലിശേരി, ജോയിന്റ് ട്രഷറര്‍ സിമി ജോസഫ്, കൌണ്‍സിലര്‍ ഷെവലിയാര്‍ ഏബ്രാഹാം മാത്യു, പി.ഡി. ജോര്‍ജ്, ജോജി കാവനാല്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്കു മേല്‍നോട്ടം വഹിച്ച ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി ജോണിനെ അഭിന്ദിച്ചു.

റിപ്പോര്‍ട്ട്: ജോജി കാവിനാല്‍