കനിവ് തുവൂര്‍ പ്രവാസി കൂട്ടായ്മ; ഉദ്ഘാടനം ജനുവരി എട്ടിന്
Thursday, January 7, 2016 8:12 AM IST
ജിദ്ദ: നാടിന്റെ അഭിവൃദ്ധിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യം വച്ച് മലപ്പുറം ജില്ലയിലെ തുവൂര്‍ പഞ്ചായത്ത് പരിധിയിലുള്ള പ്രവാസി സഖാക്കളുടെ കൂട്ടായ്മ 'കനിവ്' എന്ന പേരില്‍ ജിദ്ദയില്‍ രൂപം നല്‍കുന്നു.

ജനുവരി എട്ടിന് (വെള്ളി) ഉച്ചകഴിഞ്ഞ് 1.30ന് ശറഫിയ ഹില്‍ട്ടോപ്പ് റസ്ററന്റില്‍ നടക്കുന്ന കൂട്ടായ്മയുടെ ഉദ്ഘാടനം നവോദയ രക്ഷാധികാരി വി.കെ.എ. റവൂഫ് നിര്‍വഹിക്കും. ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും. ജിദ്ദയിലുള്ള തുവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസി സഖാക്കളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഹംസ പായിപ്പുല്ല് 0569034198, നൌഷാദ് മരുതത്ത് 0592565204, അസീസ് ചാത്തോലി 0561513823.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍