പല്‍പക്: വാര്‍ഷിക സമ്മേളനം അബാസിയയില്‍ ജനുവരി 22ന്
Thursday, January 7, 2016 8:11 AM IST
കുവൈത്ത്: പാലക്കാട് പ്രവാസികളുടെ കൂട്ടായ്മയായ പല്‍പക് ജനുവരി 22ന് (വെള്ളി) രാവിലെ 10ന് അബാസിയ ഹൈ ഡൈന്‍ റസ്ററന്റ് ഹാളില്‍ എട്ടാമത് വാര്‍ഷിക സമ്മേളനം നടത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ പൊതു റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിക്കും. യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

വിവരങ്ങള്‍ക്ക്: ഷൈനു ജീ കുട്ടി (പ്രസിഡന്റ്) 97256570, സുനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി), 94436606.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍